ACS Technology

News

കോപ്പി റൈറ്റ് ലംഘനം; അമിത്ഷായുടെ ഡിപി നീക്കം ചെയ്ത് ട്വിറ്റർ

Lifestyle

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ടിലെ ഡിസ്‌പ്ലേ പിക്ചർ നീക്കം ചെയ്ത് ട്വിറ്റർ. കോപ്പി റൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ ബ്ലാങ്കായിട്ടാണ് കാണുന്നത്. ദിസ് മീഡിയ നോട്ട് ഡിസ്‌പ്ലേ എന്ന വിവരവുമാണ്  ലഭിക്കുന്നത്. കോപ്പി റൈറ്റ് പരാതിയിൽ ഡിപി നീക്കം ചെയ്തതെന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് ട്വിറ്റർ അമിത് ഷായുടെ ഫോട്ടോയ്‌ക്കെതിരെ നടപടി എടുത്തത്. വെള്ളിയാഴ്ച രാവിലെ തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അക്കൗണ്ട് ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നാണ് ട്വിറ്റർ വക്താവ് നൽകിയ വിശദീകരണം.

English Summary : twitter removed amit shah s display photo



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter