ACS Technology

News

ഒമാനിൽ ബോട്ടപകടം; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

Global Malayali

ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ ബോട്ട് അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 

ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്. വാഹനങ്ങൾ കയറ്റിയിരുന്ന തടികൊണ്ട് നിർമിച്ചിട്ടുള്ള അപകടത്തിൽപ്പെട്ട ലോഞ്ചിൽ പത്ത് പേരുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് രണ്ട് പേർ മരിച്ചു. 

സാരമായ പരിക്കുകളോടെ മൂന്ന് പേർ ഉൾപ്പെടെ എട്ട് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി വരുന്നതായും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. പത്തുപേരും ഏഷ്യൻ വംശജരാണെന്നാണ്  സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

English Summary : two died and three injured after boat drowned in oman



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter