
മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് കാൽനട യാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ദുർഗാപ്രസാദ്, ബംഗാൾ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്.
വാഹനത്തിന്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയർഫോഴ്സാണ് കണ്ടെത്തിയത്. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.
English Summary : two migrant workers dies in car accident in wayanad