ACS Technology

News

ഇരുചക്ര വാഹനത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിനും ഹെൽമറ്റ് നിർബന്ധം; യാത്രയുടെ വേഗം 40 കി.മീ

Latest

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ഒമ്പത് മാസം മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പുതുതായി ഹെൽമറ്റ് നിർബന്ധമാക്കി ഗതാഗത മന്ത്രാലയം. സാധാരണ ഗതിയിൽ നാല് വയസിൽ താഴെ പ്രായമുള്ള കൂട്ടുകളെ മുതിർന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.

കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിർദേശം  പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുതെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. 

English Summary : two wheeler journey helmet for small children and cant ride over 40kmph with kids below 4



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter