ACS Technology

News

ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കുള്ള വിമാന യാത്രാവിലക്ക് ജൂലൈ 31 വരെ നീട്ടി യുഎഇ

Global Malayali

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുറഞ്ഞത് ജൂലൈ 31വരെ നീട്ടിയതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. മുംബൈ, കറാച്ചി, ധക്ക എന്നിവിടങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ക്കായുള്ള വെബ്‌സൈറ്റിലാണ് 2021 ജൂലൈ 31 വരെ യാത്രാവിലക്ക് നീട്ടിയതായി അറിയിച്ചിരിക്കുന്നത്.

പാകിസ്താനില്‍നിന്ന് യുഎഇയിലേക്കുള്ള യാത്ര ജൂലൈ 31 വരെ റദ്ദാക്കിയിരിക്കുകയാണെന്ന് യുഎഇ അധികൃതരെ ഉദ്ധരിച്ച് വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. ഇത് ഇനിയും നീട്ടാം. നിങ്ങളുടെ റിസര്‍വേഷനില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ബുക്കിങ്ങിനുള്ള സഹായത്തിനായി ലിങ്കില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍വഴി നിങ്ങള്‍ക്ക് ഞങ്ങളുടെ കോണ്‍ടാക്ട് സെന്ററിലേക്ക് വിളിക്കാം. ഞങ്ങളുടെ കോണ്‍ടാക്‌സ് സെന്ററും സോഷ്യല്‍ മീഡിയാ ടീമും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.

English Summary : uae india pakistan bangladesh flight suspension extended until july 31



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter