മുടി ഊരിപ്പോകുന്നുണ്ടോ?; ചില ശീലങ്ങളാകാം കാരണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Fashion & Beauty

മുടി ഊരിപ്പോകുന്നുണ്ടോ?; ചില ശീലങ്ങളാകാം കാരണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുടി ഊരിപ്പോകുന്നുണ്ടോ?; ചില ശീലങ്ങളാകാം കാരണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


Lifestyle

മുടി ഊരിപ്പോകുന്നത് അലട്ടുന്ന ഒരു  പ്രശ്നമാണ്. പ്രത്യക്ഷത്തിൽ മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഇവർക്കുണ്ടായില്ലെന്നും വരാം. എന്നിട്ടും മുടി കൊഴിയുന്നത് എന്തു കൊണ്ടെന്ന ചിന്ത പലപ്പോഴും ഇവരെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ ഇത്തരം മുടി കൊഴിച്ചിലിന് പുറകിൽ നാം ശ്രദ്ധിക്കാത്ത ചില നിസാര കാര്യങ്ങൾ കാരണങ്ങളുമുണ്ട്. 

തല നനച്ചാൽ
തല നനച്ചുകഴിഞ്ഞാൽ ടവൽ കൊണ്ട് അമർത്തി തുടച്ച് മുടിയുണക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് മുടിക്ക് ഒട്ടും നല്ലതല്ല. വളരെ മൃദുവായ ടവൽ കൊണ്ട് മൃദുവായി മാത്രം മുടി തോർത്തി ഉണക്കുക. മുടി ടവൽ ഉപയോഗിച്ച് പിഴിയുമ്പോഴും അധികം പിഴിയരുത്. ഇതു പോലെ മുടിയിൽ ടവൽ പൊതിഞ്ഞ് കെട്ടി വയ്ക്കുന്നതും നല്ലതല്ല. ഇത് മുടിയ്ക്ക് ദോഷം വരുത്തും. മുടിയിലെ ഈർപ്പം കളയും. സാധാരണ രീതിയിൽ മുടിയിലെ വെള്ളം കളഞ്ഞ ശേഷം സ്വാഭാവിക രീതിയിൽ മുടി ഉണക്കുന്നതാണ് കൂടുതൽ നല്ലത്. ഇതു പോലെ നനഞ്ഞ മുടി വച്ചിരിയ്ക്കുന്നതും കെട്ടി വയ്ക്കുന്നതുമൊന്നും നല്ലതല്ല. ഇത് ഫംഗൽ വളർച്ചകൾക്ക് കാരണമാകും. ഇത് മുടി കൊഴിയാനും ഇടയാക്കും.

മുടി ഉണക്കാൻ
മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിയ്ക്കുന്നവർ ധാരാളമാണ്. ഇത് പതിവായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. മുടി വല്ലാതെ വരണ്ട് പോകാനും ഇതിൽ നിന്നും വരുന്ന ചൂട് മുടി വേരുകളെ തന്നെ ദുർബലപ്പെടുത്താനും കാരണമാകുന്നു.അതുപോലെ തന്നെ ഇതിൽ താപനില കൂട്ടിയുപയോഗിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. 150 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയർത്തുന്നത് മുടിക്ക് ഏറെ ദോഷം ചെയ്തേക്കാം.

മുടി കെട്ടിവയ്ക്കുമ്പോൾ
മുടി കെട്ടിവയ്ക്കുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. മുടി ഒതുക്കി കെട്ടി വയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഗുണകരമെന്ന് പൊതുവേ പറയും. എന്നാൽ മുടി നേരായ വിധത്തിൽ കെട്ടി വച്ചില്ലെങ്കിൽ ഇത് ദോഷമാണ് വരുത്തുക.മുടി എല്ലായ്പ്പോഴും വളരെയധികം മുറുക്കി കെട്ടി വയ്ക്കരുത്. ഇത് മുടി വേരുകൾ കേടു വരുത്താൻ ഇടയാക്കും.അത് മുടിക്ക് ഒട്ടും നല്ലതല്ല. അതുപോലെ മുടിക്ക് ആയാസമാകുന്ന വിധത്തിലെ സ്റ്റൈലിംഗ്, ഹെയർ എക്സ്റ്റൻഷനുകൾ ) എന്നിവയും ഒഴിവാക്കുക.

മുടിയിലെ അഴുക്ക്
ഇതു പോലെ മുടിയിലെ അഴുക്ക് കളയാനായി ഷാംപൂ മുതലായവ ഉപയോഗിയ്ക്കുന്നതിനേക്കാൾ സ്വാഭാവിക വഴികൾ, താളിയോ അല്ലെങ്കിൽ ഹെർബൽ ഷാംപൂവോ ഉപയോഗിയ്ക്കാം. ഉലുവ, പയർ പൊടി പോലുള്ള സ്വഭാവിക വഴികളും ആകാം. മുടിയുടെ സ്വാഭാവികത നിലനിർത്തി, അതിന് അനുയോജ്യമായ സ്റ്റൈലിംഗുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. 

English Summary : unknown reasons for hair fall