ACS Technology

News

കുറ്റം ഏറ്റുപറഞ്ഞതിൽ സന്തോഷം; ഉത്രയുടെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണമെന്ന് പാമ്പുപിടിത്തക്കാരൻ സുരേഷ്

Latest

ഉത്ര വധക്കേസിൽ എല്ലാം കുറ്റവും ഏറ്റുപറഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ പാമ്പ് പിടുത്തകാരൻ സുരേഷ്. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സുരേഷ് പറയുന്നു. പാമ്പിനെ കൈമാറിയ വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും കേസിൽ കൂട്ടുപ്രതിയാക്കുമെന്നും സൂരജ് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് പറയുന്നു. 

വനംവകുപ്പുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഒന്നരവർഷമായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന സുരേഷ് മോചിതനായി. സൂരജ് തന്നെ ചതിച്ചതാണെന്നും പരിഹാരമാകില്ലെങ്കിലും ഉത്രയുടെ മാതാപിതാക്കളുടെ കാലിൽവീഴണമെന്ന് ആഗ്രഹിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.

സൂരജ് തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. പാമ്പുപിടിക്കുന്നതിന്റെ വീഡിയോകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. ഇത്പോലെ പാമ്പിനെ പിടിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കാറുണ്ടെന്നും സൂരജ് പറഞ്ഞു.

ചാത്തന്നൂരിൽ വെച്ചാണ് സൂരജിനെ ആദ്യം കണ്ടത്. പിന്നീട് ഉത്ര കൊല്ലപ്പെട്ട ശേഷമാണ് സൂരജ് വിളിച്ചത്. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ മഹാപാപം ചെയ്തത് മഹാപാപി എന്ന് ചോദിച്ചപ്പോൾ മാനസിക വളർച്ചയില്ലാത്ത ഒരു പെൺകുട്ടിക്കൊപ്പം ജീവിക്കുന്ന അവസ്ഥ മനസ്സിലാക്കണമെന്നും പാമ്പിനെ കൈമാറിയ കാര്യം ആരോടും പരയരുതെന്നും സൂരജ് ഭീഷണിപ്പെടുത്തി. ചേട്ടൻ ഒന്നും മിണ്ടാതിരുന്നാൽ ഇത് ഒരു സർപ്പദോഷമായി അവസാനിക്കുമെന്നും ഇല്ലെങ്കിൽ സൂരജിനൊപ്പം താനും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് പറയുന്നു.

കാര്യങ്ങൾ വീട്ടിൽ പറഞ്ഞപ്പോൾ എല്ലാം പോലീസിനെ അറിയാക്കാമെന്ന് മകൾ പറഞ്ഞതാണെങ്കിലും അന്നത്തെ മാനസികാവസ്ഥയിൽ അതിന് കഴിഞ്ഞില്ലെന്നും സുരേഷ് പറയുന്നു.

English Summary : uthra case snake catcher suresh s response



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter