
കുറച്ച് ചേരുവകൾ മതി രുചിയിൽ മുട്ടയപ്പം തയാറാക്കാം
ചേരുവകൾ
ഉരുളക്കിഴങ്ങ് - 2
കാരറ്റ് - 1
ബെൽ പെപ്പർ - 1/2
മുട്ട - 4
ഉപ്പ് - 2 ടീസ്പൂൺ
കുരുമുളക് - 1/2 ടീസ്പൂൺ
സോയാസോസ് - 1 ടീസ്പൂൺ
കെച്ചപ്പ് - 1 ടീസ്പൂൺ
മൈദ - 2 കപ്പ്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, കാരറ്റ്, ബെൽപെപ്പർ എന്നിവ വളരെ കനം കുറച്ച് അരിഞ്ഞ് എടുക്കാം. ഉരുളക്കിഴങ്ങു മുറിച്ചതിനു ശേഷം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുക.
നാലു മുട്ടയുടെ വെള്ളയിലേക്ക് ഉപ്പ്, കുരുമുളക്, സോയാസോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു മാറ്റി വയ്ക്കുക. മുറിച്ചു വച്ച പച്ചക്കറികൾ രണ്ട് കപ്പ് മൈദ ചേർത്തു മുട്ടയുടെ മിക്‌സും ഒഴിച്ചു കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചു മാവ് തയാറാക്കാം. മാവ് ദോശക്കല്ലിൽ ഒഴിച്ച് വെന്തു തുടങ്ങുമ്പോൾ നടുവിലായി മുട്ടയുടെ ഉണ്ണിയും ചേർത്തു രണ്ടു വശവും വേവിച്ച് എടുക്കാം.
English Summary : veggie muttappam recipe
Tags : veggie muttappam recipe