
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായ വിക്രം ഓരോ ദിവസം കഴിയുമ്പോഴും ബോക്സ് ഓഫീസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 375 കോടിയും കഴിഞ്ഞ് 400 കോടിയിലേക്ക് അടുക്കുകയാണെന്ന് ട്രേഡ് റിപ്പോർട്ട്സ് സൂചിപ്പിക്കുന്നു. റിലീസ് ചെയ്ത 17 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം ആഗോള തലത്തിൽ 376 കോടി നേടിയിരുന്നു. ഇനി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 400 കോടി ക്ലബ്ലിൽ ഇടം നേടും.
#Vikram 17 Days Box Office Collection :-
— Box Office - South India (@BoxOfficeSouth2) June 21, 2022
Tamilnadu : ₹157.75 Cr
Kerala : ₹36.10 Cr
Andhra & Nizam : ₹31.15 Cr
Karnataka : ₹22.20 Cr
Rest of India : ₹13.75 Cr
Overseas : ₹115.50 Cr
Total Worldwide Gross : ₹376.45 Cr pic.twitter.com/pxqx3QDoQP
അതേസമയം 17 ദിവസം കൊണ്ട് തമിഴ് നാട്ടിൽ നിന്ന് ചിത്രം നേടിയത് 157.75 കോടിയാണ്. തൊട്ട് പിന്നാലെ 36.10 കോടിയുമായി കേരളവും ഉണ്ട്. ആന്ധ്രയിൽ നിന്ന് 31.15 കോടിയും കർണാകയിൽ 22.20 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. യുഎഇയിൽ നിന്ന് മാത്രം 17 ദിവസം കൊണ്ട് വിക്രത്തിന് ലഭിച്ചത് 36 കോടിയാണ്. അതിനൊപ്പം കേരളത്തിലെ കളക്ഷൻ കൂടി ചേർന്നാൽ 75 കോടിക്ക് മുകളിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കൻഡ് പ്രദർശനം പൂർത്തിയാക്കുന്നത് വരെ നേടി 155 കോടി കളക്ഷൻ പിന്നിലാക്കിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൂപ്പർതാര മൂല്യത്തിനൊത്ത ബോക്സ് ഓഫീസ് വിജയമില്ലാത്ത കമൽഹാസൻ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോർഡുകൾ തകർക്കുകയായിരുന്നു.
ജൂൺ 3നാണ് വിക്രം തിയേറ്ററിൽ റിലീസ് ചെയ്തത്. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷൻ എന്റർടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ. ചെമ്പൻ വിനോദ് ജോസും ചിത്രത്തിൽ പ്രധാന റോളിലത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലൻ റോളും സിനിമയെ ബോക്സ് ഓഫീസിൽ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
English Summary : vikram movie to collect 400 crore in world wide box office
Tags : vikram movie box office 400 crore