
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്ഹാസന്നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്തിയ ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമായി 375 കോടിയാണ് വിക്രം ഇതുവരെ കളക്ട് ചെയ്തതെന്നാണ് വിവരം. ഈ അവസരത്തില്‍ വിക്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജൂലൈ 8ന് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട് . റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന്
ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും
English Summary : vikram ott releace date announced
Tags : vikram ott releace date announced