ACS Technology

News

മാസ്റ്റർ പോലെയല്ല, 'വിക്രം' 100 ശതമാനവും എന്റെ ചിത്രം തന്നെ: ലോകേഷ് കനകരാജ്

Entertainment

ലോകേഷ് കനകരാജും ഉലകനായകൻ കമൽഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം ജൂൺ മൂന്നിനാണ് തീയേറ്ററുകളിൽ എത്തുന്നത്. വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസിൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വിക്രം പൂർണമായും എന്റെ ചിത്രം തന്നയാണെന്ന് അടിവരയിട്ട് പറയുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

'വിജയുമായി ഒന്നിച്ച മാസ്റ്റർ 50 ശതമാനം മാത്രമാണ് എന്റെ ചിത്രം എന്നേ പറയാനാകൂ. വിജയ് എന്ന താരത്തിന്റെ മാർക്കറ്റിനെ പരിഗണിച്ചാണ് മാസ്റ്റർ ഒരുക്കിയത്. അതിനാൽ സംവിധായകൻ എന്ന നിലയിൽ ചില വിട്ടുവീഴ്ചകൾ അതിൽ നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിക്രം പൂർണമായും എന്റെ ചിത്രം തന്നെയാണ്.

ഓരോ സിനിമകൾ ചെയ്ത് തെളിയിക്കുമ്പോൾ മാത്രമാണ് കൂടുതൽ സ്വാതന്ത്ര്യത്തോടെ വലിയ താരങ്ങളുമായി സിനിമകൾ ചെയ്യാൻ സാധിക്കുക,' ലോകേഷ് പറഞ്ഞു വിക്രത്തിന് ശേഷം ലോകേഷ് വിജയുമായി വീണ്ടും ഒന്നിക്കുന്നുണ്ട്. സാധാരണ വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി 'ക്ലാസ് ആൻഡ് മാസ്' ആയിരിക്കും ദളപതി67 എന്നാണ് ലോകേഷ് കഴിഞ്ഞ ദിവസം ഒരു അവാർഡ് ഷോക്കിടയിൽ പറഞ്ഞത്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റർ 2021 ജനുവരി 13നാണ് പുറത്തിറങ്ങിയത്. കൊവിഡിന്റെ അടച്ചിടലിന് ശേഷം എത്തിയ മാസ്റ്റർ 2021ലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളിൽ ഒന്നായിരുന്നു.

English Summary : vikram starring kamal haasan is totally his movie says director lokesh kanagaraj



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter