ACS Technology

News

ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും എന്നിട്ട് സൈഡിൽ ഉളള ദർശനയെ നോക്കും; 'ഹൃദയ'ത്തിലേക്ക് ദർശനയെത്തിയ കഥ പറഞ്ഞ് വിനീത് 

Trending

വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ഹൃദയത്തിലെ ദർശന എന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രെൻഡിങ് ആയി മാറുകയും ചെയ്തു. പാട്ടിനൊപ്പം പ്രണവ് മോഹൻലാൽ- ദർശന രാജേന്ദ്രൻ ജോഡിയും പാട്ടിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. 

ഇപ്പോഴിതാ ഹൃദയത്തിലേക്ക് ദർശന ആയി ദർശന രാജേന്ദ്രൻ വന്നു ചേർന്ന കഥ പങ്കുവയ്ക്കുകയാണ് വിനീത്. ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും ഒന്നിച്ച സൗഹൃദ ചർച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

വിനീതിന്റെ വാക്കുകൾ

'ദർശന അഭിനയിച്ച തമിഴ് ചിത്രം 'ഇരുമ്പു തിരൈ' ഞാൻ കണ്ടിരുന്നു. അതിൽ ടെറസിന് മുകളിൽ നിന്ന് ദർശനയും വിശാലും സംസാരിക്കുന്ന സീൻ ഉണ്ട്, അന്ന് കണ്ടപ്പോൾ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദർശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോൾ ദർശന രാജേന്ദ്രൻ എന്ന് കണ്ടു. അങ്ങനെയാണ് ദർശനയെ ഞാൻ ആദ്യം കാണുന്നത്.

പിന്നീട് മായനദിയിലെ 'ഭാവ്രാ മൻ' ദർശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാൻ ദിവ്യയോട് ഇങ്ങനെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് 'കൂടെ' സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയെ ഫോക്കസ് ചെയ്താണല്ലോ ഷോട്ടുകൾ ഏറെയും. ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിൽ ഉള്ള ദർശനയെ നോക്കും, ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി നിക്കുമായിരുന്നു.

ഒരു സിനിമ ചെയ്യുമ്പോൾ ചില കഥാപാത്രത്തിന് ഇന്ന ആൾ ചേരും എന്ന് മനസ്സിൽ തോന്നാറുണ്ടല്ലോ. അത് ബുദ്ധിപൂർവമെടുക്കുന്ന തീരുമാനമൊന്നുമല്ല. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാൻ 'ഹൃദയം' എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്താൽ അടിപൊളി ആയിരിക്കും എന്ന്'.

English Summary : Vineeth shares the story of how Darshana Rajendran came to hridayam movie



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter