ACS Technology

News

'അന്നം തരുന്ന കേരളത്തിന്റെ ദൈവം-പച്ചരി വിജയന്‍'; ഫ്ലെക്സിനെ ട്രോളി വി.ടി. ബല്‍റാം

Social Media

വളാഞ്ചേരി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ ആണെന്നും വി.ടി ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി. ബല്‍റാം പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ചത്.
‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടെ ഫ്ലെക്സിൽ എഴുതിയത്. ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്.  ഈ ചിത്രം മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ആരാണ് ഇത് വെച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

English Summary : vt balram mocks pinarayi vijayan flex on temple premises



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter