ACS Technology

News

റോബോട്ടുകൾ വേണ്ട, ജോലി ജീവനക്കാർ ചെയ്യട്ടെ; പുതിയ തീരുമാനവുമായി വാൾമാർട്ട് 

Lifestyle

സ്‌റ്റോറുകളിൽ റോബോട്ടുകളെ നിയമിക്കുന്നത് തൽക്കാലം നിയന്ത്രിക്കുകയാണ് വാൾമാർട്ട്. റോബോട്ടുകൾക്ക് പകരം നിരവധി ആളുകൾ ജോലി ചെയ്യട്ടെയെന്നാണ് വാൾമാർട്ടിന്റെ പുതിയ തീരുമാനം. ഫോർച്യൂൺ ഡോട്ട് കോമിന്റെ കണക്കനുസരിച്ച് ലോകത്തിൽ 11000 ത്തിലേറെ സ്‌റ്റോറുകൾ വാൾമാർട്ടിനുണ്ട്. സ്‌റ്റോറുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് റോബോട്ടുകളെ നിയമിക്കുന്നത് തൽക്കാലം നിയന്ത്രിക്കുകയാണ് വാൾമാർട്ട്. 

സ്‌റ്റോറുകളിലെ ഷെൽഫുകളിൽ എന്തെല്ലാമുണ്ടെന്നും ഇല്ലെന്നുമുള്ള വിവരങ്ങൾ പരിശോധിക്കാൻ 500 ലധികം സ്‌റ്റോറുകളിലെ റോബോട്ടുകളെ മാറ്റി ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ തീരുമാനത്തിന്റെ ഭാഗമായി റോബോട്ടുകളെ നൽകുന്ന ബോസ നോവ റോബോട്ടിക്‌സുമായുള്ള കരാർ അവസാനിപ്പിക്കുകയാണ് വാൾമാർട്ട്. ക്യാമറകളുമായി സ്‌റ്റോറുകളിൽ നടക്കുന്ന റോബോട്ടുകൾ നൽകുന്ന അതേ വിവരങ്ങൾ തന്നെ ജിവനക്കാർ കാര്യക്ഷമമായി നിർവഹിക്കുന്നുണ്ടെന്നാണ് വാൾമാർട്ടിന്റെ വിലയിരുത്തൽ. 


 

English Summary : walmart abandons shelf scanning robots



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter