ACS Technology

News

സൈരാ ബാനുവിന് ശേഷം ദിലീപ് കുമാറിന്റെ ആയിരം കോടിയുടെ സ്വത്തിന് അവകാശി ആര്?

Trending

ഇക്കഴിഞ്ഞ ജൂലൈ ഏഴിന് അന്തരിച്ച ഇതിഹാസ ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ സ്വത്ത് സൈരാബാനുവിന് ശേഷം ആരിലെത്തി ചേരും എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്.ഏകദേശം ആയിരം കോടി രൂപയുടെ സ്വത്താണ് ദിലീപ് കുമാറിനുള്ളത്.ഇപ്പോൾ 76 വയസുള്ള ഭാര്യ സൈരാബാനുവിന്റെ കാലശേഷം ഈ സ്വത്തെല്ലാം ആർക്കുപോയി ചേരും എന്നതാണ് സംശയാലുക്കളുടെ ചോദ്യം. ദിലിപ് കുമാർ സൈരാബാനു ദമ്പതികൾക്ക് മക്കളില്ല എന്നതാണ് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നത്. 
1959 ൽ 1.12 ലക്ഷം രൂപയ്ക്ക് മുംബൈയിലെ പാലി ഹിൽസിൽ വാങ്ങിയ 26000 സ്‌ക്വയർഫീറ്റിന്റെ സ്ഥലവും വീടും മുതൽ 2003 പണികഴിപ്പിച്ച എണ്ണായിരം സ്‌ക്വയർ ഫീറ്റിന്റെ സൈറാ ബംഗ്ലാവ് വരെ നീണ്ടു കിടക്കുന്നു മുംബൈയിൽ ദിലിപ് കുമാർ സമ്പാദിച്ചുകൂട്ടിയ റിയൽ എസ്റ്റേറ്റ് മുതലുകൾ. ഇതിൽ 1970 നെപ്പെൻ സീ റോഡിൽ വാങ്ങിയ അപ്പാർട്ട്‌മെന്റും ബോജ്വാനി ബിൽഡർ ഗ്രൂപ്പുമായി ചേർന്നുള്ള സംരംഭമായ ഫ്‌ളാറ്റ് സമുച്ചയങ്ങളും ഉൾപ്പെടും. കരാറനുസരിച്ച് ഫ്‌ളാറ്റുകൾ വിറ്റുകിട്ടിയ പണത്തിൽ അറുപതു ശതമാനവും ദിലീപ്കുമാറിനാണ് ലഭിച്ചത്.
2005-06 വർഷങ്ങളിൽ 35.95 കോടി രൂപയാണ് ഫ്‌ളാറ്റ് വിൽപ്പനയിലൂടെ ദിലീപ്്കുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്.2012 ൽ സുമീത് ഖതാവു എന്ന ബിസിനസുകാരന് സൈരാ ബംഗ്ലാവിന്റെ അവകാശം 53കോടി രൂപയ്ക്കാണ് ദിലീപ് കുമാർ വിറ്റത്. എന്നാൽ ഒരു കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിൽപ്പന. തന്റെ ശിഷ്ട ജീവിതം സൈരാ ബംഗ്ലാവിൽ തന്നെ ചെലവഴിക്കാൻ ദിലീപ്കുമാർ ആഗ്രഹിച്ചിരുന്നതിനാൽ 999 വർഷത്തേക്ക് 5 കോടി രൂപയ്ക്ക് സൈരാ ബംഗ്ലാവ് ലീസിന് എടുത്തായിരുന്നു വിൽപ്പന. അന്നു തന്നെ ജീവിതത്തിന്റെ തൊണ്ണൂറുകളിലെത്തിയ ദിലീപ് കുമാറിന് വേണ്ടി വാടക കരാർ എഴുതാൻ വാങ്ങിച്ചയാൾക്കും മടിയുണ്ടായില്ല. സൈര ബാനുവിനും ശിഷ്ടജീവിതം സൈരാ ംഗ്ലാവിൽ തന്നെ ചെലവഴിക്കാം. സൈരയുടെ കാലശേഷം സുമീത് ഖതാവുവിന് ബംഗ്ലാവ് സ്വന്തമാക്കുകയോ വിൽക്കുകയോ ചെയ്യാം.

ഇതിനും പുറമേ കൊളാബയിലെ മൂന്ന് നില കെട്ടിടം, അന്ധേരിയിലെ 12 നില ഫ്‌ളാറ്റ് സമുച്ചയം എന്നിവയും ദിലീപ് കുമാറിന്റെ പേരിലുണ്ട്. ഒരു ഇഞ്ചിനു പോലും ലക്ഷങ്ങൾ വിലമതിക്കുന്ന മുംബൈ പോലൊരു മഹാനഗരത്തിൽ ഈ സ്വത്തുക്കളുടെ മൂല്യം കണ്ണ് തള്ളിക്കുന്നതാണ്.  റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി കമ്പനികൾ നടത്തുന്ന ഈ ഫ്‌ളാറ്റിൽ നിന്ന് മാസാമാസം 65 ലക്ഷം രൂപയാണ് വാടകയിനത്തിൽ ദിലീപ്കുമാറിന്റെയും സൈരാ ബാനുവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നത്.
അങ്ങനെ എല്ലാം കൂടി ആയിരം കോടിയ്ക്കടുത്തെത്തുന്ന ഈ സ്വത്തുക്കളെല്ലാം സൈരാ ബാനുവിന്റെ കാലശേഷം ആർക്കുള്ളതാണ്? ചോദ്യം ചോദിക്കുന്നവരുടെ ആകാംഷയെ കുറ്റംപറയാൻ കഴിയില്ല. ആയിഷ ബീഗം ട്രസ്റ്റ് എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സൈരയുടെ കാലശേഷം ദിലീപ് കുമാറിന്റെ സമ്പത്ത് മുഴുവൻ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ഈ ട്രസ്റ്റിനെയാണ്. തന്റെയും പത്‌നിയുടെ കാലശേഷം സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ദിലീപ് കുമാർ തന്നെ രൂപം കൊടുത്തതാണ് തന്റെ അമ്മയുടെ പേരിലുള്ള ഈ ട്രസ്റ്റ്.
സന്തതികളില്ലെങ്കിലും ബന്ധുബലത്താൽ സമ്പന്നനായിരുന്നു ദിലീപ് കുമാർ.പാക്കിസ്ഥാനിൽ ജനിച്ച് ഇന്ത്യയെ കർമഭൂമിയാക്കി മാറ്റിയ മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിന് രണ്ടു രാജ്യങ്ങളിലുമായി ഉള്ളത് രക്തബന്ധുക്കളുടെ നീണ്ട നിരയാണ്. നടനും ആക്ടിവിസ്റ്റുമായ അയൂബ് ഖാൻ ഇദ്ദഹത്തിന്റെ അനന്തരവനാണ്. സയേഷ സുമീത് സൈഗാൾ, ആര്യ തുടങ്ങി ബന്ധുക്കളുടെ നിര നീളുന്നു.അറുപതോളം ബന്ധുക്കളിൽ 14 പേർ പാക്കിസ്ഥാനിലാണ്. ഇവർക്കെല്ലാ ട്രസ്റ്റ് വഴി സ്വത്തിൽ പല അവകാശങ്ങളും നൽകിയിട്ടുമുണ്ട

English Summary : As Dilip Kumar has no children , who will enjoy his 1000 crore assets after Saira Banu?Related News

Other News


Trending

View all

LATEST STORIES FROM Kerala Voter