ACS Technology

News

കേരളത്തിന്റെ തലവര മാറ്റാനൊരു വെള്ളി ഇര! എന്തുകൊണ്ട് സിൽവർലൈൻ എതിർക്കപ്പെടണം?- അഞ്ചാം ഭാഗം

Editors Pick

അനിൽകുമാർ പി.വൈ 

സാംസ്‌കാരിക കേരളം ആർക്കൊപ്പം! 

സുഗതകുമാരിയുടെ ശൂന്യത നമ്മൾ തിരിച്ചറിയുന്നു. കേരളത്തിൽ എവിടെയും ഭൂപ്രകൃതിയിലേക്ക്  നശീകരണ കടന്നുകയറ്റം നടക്കുമെന്ന് കണ്ടാൽ വിലാപവുമായി മലയാളി മനസ്സിനെ കൂട്ടികെട്ടുന്ന ആ കണ്ണിയുടെ സാന്നിധ്യത്തിന് പകരം ആര്? കേരളം അന്വേഷിക്കുന്നു.

ലക്ഷദ്വീപിൽ തെങ്ങിനു വെള്ളിയും കാവിയും പൂശിയപ്പോൾ പ്രതിഷേധിച്ചവരാണ് നമ്മൾ മലയാളികൾ. പരിസ്ഥിതിയുടെ ആവാസവ്യവസ്ഥക്കു ഭീഷണിയാകുന്ന നിർമ്മാണപ്രവർത്തനത്തിന് പ്രതിരോധം തീർക്കണമെന്നൊക്ക സാംസ്കാരിക ഭാഷയിൽ പ്രതിഷേധിച്ച് ഇപ്പോഴും തുടരുന്നു. മലയാളിത്തത്തിന്റെ ഭാഗമായ ലക്ഷദ്വീപിനൊപ്പം തന്നെ...കേരളം 

എന്നാൽ നമ്മുടെ കണ്മുന്നിൽ പ്രകൃതിയെ നശിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനത്തിനെതിരെ വിളക്കു മാടങ്ങളാകേണ്ട(Light House)സാംസ്കാരിക പ്രവർത്തകരെ കേരളം തെരയുകയാണ്. കവിതയായ്,കഥകളായ്,ചെറു-ദൃശ്യ ചലച്ചിത്രങ്ങളായി,വർണ്ണ വരകളായി,എഴുത്തായി അഭിപ്രായ രൂപീകരണ വക്താക്കളായ് പ്രതീക്ഷിക്കുന്നു.

സാംസ്‌കാരിക സ്ഥാപനങ്ങൾ പുനസംഘടിപ്പിക്കുന്നതു  നോക്കണ്ട. നേരിന്റെ പക്ഷം പിടിക്കുന്നവരുടെ പിന്തുണ വേണം. പരിസ്ഥിതി ശാസ്ത്ര സംഘടനകളുടെ നിലപാടുതറ എവിടെയെന്നറിയണം?.

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കണ്ണുനീർ തുടക്കാൻ തണ്ണീർ തടാകങ്ങളുടെ നീരുറവ വറ്റിക്കാതിരിക്കാൻ കൂടെ ഉണ്ടോ? നിരവധി ആശങ്കയും സങ്കീർണ്ണവുമായ ഇരകളുടെ ഭൂമികയിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ ആവശ്യമാണ്.

പരിസ്ഥിതി പ്രവർത്തകരുടെ നാവായി കാണുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് സിൽവർ ലൈൻ പദ്ധതിക്ക് എതിരാണ്.വരുന്ന നിർണായക നാളുകൾ എങ്ങിനെ എന്നറിയില്ല.

ഇന്ത്യയിലെ പ്രസിദ്ധമായ പരിസ്ഥിതി സംഘടന Centre for Science and Environment ന്റെ Down to Earth Fortnightly യുടെ ജൂൺ ലക്കം Silver Line പരിസ്ഥിതി ദുരന്തം എന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. Link ഇതോടൊപ്പം 
https://www.downtoearth.org.in/news/environment/kerala-s-high-speed-rail-project-may-turn-into-environmental-disaster-flag-experts-77220

മാധ്യമങ്ങൾ

മാറിയ കാലത്ത്  വികസനത്തിന്റെ വക്താക്കളാകുവാൻ മാധ്യമങ്ങളും മത്സരം കനപ്പിച്ചിട്ടുണ്ട്. മലയാള മനോരമ, സിൽവർ ലൈൻ വന്നാൽ ഉണ്ടാകുന്ന മാറ്റത്തിന്റെ കാറ്റയി മാറിയിട്ടുണ്ട്.എഡിറ്റ്‌ പുറത്തിൽ വികസനത്തിന്റെ വാഴ്ത്ത് പാട്ടുമായി ചില IT വിദഗ്ധരെ അവതരിപ്പിച്ചിട്ടുണ്ട്. സിൽവർ ലൈൻ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആ ജില്ലയിലെ മാറ്റം മാറി മാറി എഴുതി അധികാര കേന്ദ്രങ്ങളെ ഉണർത്തുന്നു.അച്ചടി ദൃശ്യ മാധ്യമങ്ങൾക്ക് ലഭിക്കുന്ന കിഫ്‌ബി പരസ്യത്തിലാണ് കണ്ണ്. ചിലപ്പോൾ ഒഴിപ്പിക്കലിന്റെയും ഇരകളുടെയും വാർത്തകൾ പ്രാദേശിക പേജിൽ ഗ്രാമപഞ്ചായത്ത്‌ വാർത്തകളായി മാറും. കഴിഞ്ഞ ദിവസം മാധ്യമം പത്രം BRP ഭാസ്കറുടെ ലേഖനം മഷി പുരണ്ടു.

ദുരന്തത്തിലേക്ക് അതിവേഗം- Link  https://www.madhyamam.com/columns/kazhchappad/high-speed-rail-high-speed-to-disaster-810361#.YMhDwFsY7GU.facebook

സിൽവർ ലൈൻ പരിധിയിൽ ആരൊക്ക 

കൺസൾട്ടൻസി,കരാർ,കമ്മിഷൻ പറ്റുകാർ,രാഷ്ട്രീയ,സർക്കാർ  അടുപ്പക്കാർ,അധികാര ദല്ലാള സംരഭകർ ഊഹക്കച്ചവടക്കാർ,പറ,മണൽ,റിയൽ എസ്റ്റേറ്റ് ലോബികൾ എന്നിങ്ങനെ ദൃശ്യവും അദൃശ്യവുമായ വിപുലമായ ഒരുപിടി ശൃംഖലയാണ് പദ്ധതിയുടെ ആദ്യ നിര തൽപ്പരവ്യക്തികൾ(Stakeholders).അഞ്ചു മുതൽ 10വർഷം വരെ അവരുടെ കൈകളിലായിരിക്കും കോടികൾ മാറി മറിയുന്ന പദ്ധതി 

സിൽവർ ലൈൻ പ്രാവർത്തികമായാൽ 

ദൈനം ദിന പ്രവർത്തനങ്ങൾ, യാത്രക്കാരുടെ എണ്ണം, നടത്തിപ്പ് ചെലവ് ,വരുമാനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നടത്തുന്ന വാദങ്ങളും പ്രതിവാദങ്ങളും പരിമിതമായെങ്കിലും അറിയേണ്ടിയിരിക്കുന്നു.വല്ലാർപാടം പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വികസന വിദഗ്ധരുടെ അന്വേഷണ പരിധിയിലില്ല.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമ്മാണം ബാധ്യതയായെങ്കിലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് സ്വന്തമായി.അതിനിടെയാണ് ഇതിന്റെയെല്ലാം എട്ടിരട്ടിയൊളം ചെലവു വരുന്ന Silver Line സ്വപ്ന പദ്ധതിയുടെ  സർക്കാർ  പൊള്ളത്തരങ്ങൾ അറിയേണ്ടത്.

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞൻ RVG മേനോന്റെ അഭിപ്രായം അറിഞ്ഞിരിക്കണം.

https://www.southlive.in/environment/dr-rvg-menon-on-silverline-train-and-environment-protection

യാത്രകൾ തിരഞ്ഞെടുക്കുമ്പോൾ 

Accessibility|Cost|Fare of ticket|Fuel efficiency|carbon emission|Speed|Capacity| Carrying Capacity|Integration with other modes|Reliability of the vehicle| Comfort|Safety|Privacy| Employment generation| Frequency
എന്നിവയാണ് യാത്ര തെരഞ്ഞെടുക്കുവാനുള്ള ഘടകങ്ങൾ.

ഇതിൽ യാത്രക്കാരുടെ നാടും വാഹന റൂട്ടും തമ്മിലുള്ള അകലം, യാത്രാ ചെലവ്,കാർബൺ ഹരിത പാതുകം എന്നിവ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്നു ഘടകങ്ങളുടെ കാര്യത്തിൽ Silver Line പദ്ധതി ആശാവാഹമല്ല.

സംസ്ഥാനത്തിൻ്റെ പടിഞ്ഞാറെ വശത്തു കൂടി കടന്നു പോകുന്ന അതിവേഗ പാതയിൽ, കായംകുളം-കോട്ടയം-എറണാകുളം ഭാഗത്തു മാത്രമാണ് തീരദേശം വിട്ട് തീവണ്ടി സഞ്ചരിക്കുന്നത്. യാത്രാ ചെലവ് വളരെ കൂടുതലായ പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പും Green protocol പ്രകാരമല്ല.അക്കാര്യം കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ചിരുന്നു.

തിരുവനന്തപുരം-കാസറഗോഡ് പാതയിൽ ഒമ്പത് സ്റ്റേഷനുകൾക്കിടയിൽ കയറാനും ഇറങ്ങാനും മിനിമം എത്ര പേര് വേണമെന്നോ ഒരു ദിവസം എത്ര സർവീസ് നടത്തുമെന്നോ ശ്രദ്ധയിൽപെട്ടിട്ടില്ല.₹1470 ആണ് കാസറഗോഡ് വരെ ടിക്കറ്റ്. ഇതിൽ മറ്റു ഓരോ സ്റ്റേഷനിലെയും ചാർജിനെക്കുറിച്ച് വ്യക്തതയില്ല.എന്നാൽ തുടക്കത്തിൽ ഒരു ദിവസം 67,450 യാത്രികർ സിൽവർ ലൈന് നിർബന്ധം ഉണ്ട്.ഓരോ സ്റ്റേഷനിലും 500പേരെങ്കിലും ഓരോ സമയവും കയറി ഇറങ്ങണം.

മാസം ഒരു ലക്ഷമെങ്കിലും വരുമാനമുള്ള വ്യക്തിക്ക് മാത്രമേ ദിവസേന കുറഞ്ഞത് ₹1500 സിൽവർ ലൈൻ യാത്രക്ക് മുടക്കാൻ കഴിയൂ. അങ്ങിനെ എത്ര പേരുണ്ടെന്ന് കണക്കാക്കിയിട്ടില്ല.മന്ത്രിമാർ,ജനപ്രതിനിധികൾ, ഉയർന്ന തസ്തികളിലെ ഉദ്യോഗസ്ഥർ എന്നിവർ സിൽവർ ലൈൻ തെരഞ്ഞെടുത്ത് ഔദ്യോഗിക യാത്ര ചെയ്താൽ, യാത്രാപ്പടി സർക്കാർ തന്നെയാണ് നൽകുക.

റയിൽ ഗതാഗതത്തിൻ്റെ നിർമ്മാണ ചെലവ് കൂടുതലാണെങ്കിലും ആവർത്തന ചെലവിലെ കുറവ്, മിതമായ യാത്രാ ടിക്കറ്റ് ,കുറഞ്ഞ തോതിലുള്ള അപകടം,ഫോസിൽ ഇന്ധനം പൂർണ്ണമായും ഒഴിവാക്കൽ, യാത്രാ പാതയിലെ തടസ്സ കുറവ് എന്നിവ ആകർഷക ഘടകങ്ങളാണ്.അതു കൊണ്ട് തീവണ്ടി യാത്ര റോഡ്,വിമാന ഗതാഗതത്തെക്കാൾ പ്രകൃതി സൗഹൃദമാണ് 

 25 ലക്ഷം ജനങ്ങളെങ്കിലും താമസിക്കുന്ന നഗരത്തിലെ മെട്രോ വിജയകരമാകൂ എന്നറിയാമെങ്കിലും 10 ലക്ഷം ജനം മാത്രമുള്ള കൊച്ചിയിൽ മെട്രോ നടപ്പിലാക്കിയപ്പോൾ പ്രതി വർഷ നഷ്ടം ₹250 കോടിയാണ്.

വിവിധ ഗതാഗത പദ്ധതികൾ പരസ്പര പൂരകമായി പ്രവർത്തിക്കണം.പകരം,തെക്കു നിന്നു വടക്കോട്ടേക്കും തിരിച്ചും നാളിതുവരെ കേട്ടു കേൾവിയില്ലാത്ത വിധം പണച്ചെലവുള്ള മെഗാ പദ്ധതി ലക്ഷ്യം വെക്കുന്നത് ആരെയാവും!

യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല,വൻകിട നിർമ്മാണങ്ങളോടുള്ള  അഭിനിവേശമാണ്. വൻകിട പദ്ധതി നടപ്പിലാക്കൽ വഴിയുള്ള പണമൊഴുക്ക്,അതുണ്ടാക്കുന്ന സാമ്പത്തിക ഉണർവ്വ്, യാത്രയെ വേഗത്തിലാക്കുക എന്നീ സമീപനങ്ങൾ ഊഹകച്ചവടക്കാരുടെ താൽപ്പര്യങ്ങൾ മാത്രമേ തൃപ്തിപ്പെടുത്തൂ....
(Source:Green Reporter)

വാലറ്റം: വെള്ളി വരയ്ക്കാൻ കേരളത്തെ ഇരയാക്കാണോ!
നമ്മുടെ നികുതിപ്പണവിനിയോഗം നമ്മളറിയണ്ടേ!

 

അവസാനിച്ചു

English Summary : why the silver line should be opposed part 5Related News

Other News


Trending

View all

LATEST STORIES FROM Kerala Voter