ACS Technology

News

പെഗാസസ്; തെളിവുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് എൻ.എസ്.ഒ

Latest

പെഗാസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് നിർമാതാക്കളായ എൻ.എസ്.ഒ. ലോകവ്യാപകമായി ഫോൺ ചോർത്തലിന് പെഗാസസ് ഉപയോഗിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ പ്രതികരണം. ലോകത്തെ വിവിധ ഭാഗങ്ങളിലെ ഉന്നതരുടെ ഫോൺ ചോർത്താൻ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് മാധ്യമങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

'ഞങ്ങളുടെ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്തുവെന്ന് എന്തെങ്കിലും വിശ്വാസയോഗ്യമായ തെളിവ് ലഭിച്ചാൽ അതിനെ കുറിച്ച് വിശദമായി അന്വേഷിക്കും. എപ്പോഴും ചെയ്യാറുള്ളതുപോലെ, ആവശ്യമാണെങ്കിൽ സംവിധാനം നിർത്തലാക്കും' -എൻ.എസ്.ഒ വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം, പെഗസസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നടന്ന ഫോൺ ചോർത്തലിൻറെ അലയൊലി ലോകമാകെ പടരുകയാണ്. എൻ.എസ്.ഒ നൽകിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മിക്ക ഭരണകൂടങ്ങളും തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്താനാണ് ശ്രമിച്ചതെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ലോകരാജ്യങ്ങളിൽ വിവാദം കത്തിപ്പടരുന്നത്. വിവിധ രാജ്യങ്ങളിൽ ഫോൺ ചോർത്തലിന് ഇരയാക്കപ്പെട്ട പ്രതിപക്ഷ പാർട്ടി നേതാക്കളും സർക്കാർ വിമർശകരും അന്വേഷണം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.

English Summary : will probe any credible proof of misuse says pegasus maker nso



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter