ഉത്തരാഖണ്ഡിൽ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും കാറിൽ കൂട്ടബലാൽസംഗത്തിനിരയാക്കി

  1. Home
  2. National

ഉത്തരാഖണ്ഡിൽ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും കാറിൽ കൂട്ടബലാൽസംഗത്തിനിരയാക്കി

ഉത്തരാഖണ്ഡിൽ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും കാറിൽ കൂട്ടബലാൽസംഗത്തിനിരയാക്കി


Latest

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യുവതിയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഞായറാഴ്ച രാത്രിയാണ് സംഭവം. തീർഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകൾക്കും ക്രൂരത നേരിടേണ്ടിവന്നത്. മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽനിന്ന യുവതിക്കും മകൾക്കും സോനു എന്നൊരാൾ കാർ നിർത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു എസ്പി പരമേന്ദ്ര ഡോവൽ മാധ്യമങ്ങളോട് പറഞ്ഞു. 

യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയിൽ ഒരു വിധത്തിൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പൊലീസിനെ അറിയിച്ചത്. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിൽ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. ഇരുവരെയും  റൂർക്കിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കുറ്റവാളികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

English Summary : woman and 6 year old daughter gangraped in moving car uttarakhand