കുരങ്ങ് പനിയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചേക്കും; തീരുമാനം ഉടൻ

  1. Home
  2. International

കുരങ്ങ് പനിയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചേക്കും; തീരുമാനം ഉടൻ

കുരങ്ങ് പനിയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചേക്കും; തീരുമാനം ഉടൻ


Latest

കുരങ്ങ് പനിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക്. ജൂൺ 23ന് നടന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിന് മുന്നോടിയായാണ് വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക്(WHN) കുരങ്ങ് പനിയെ മഹാമാരിയായി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 

42 രാജ്യങ്ങളിലായി 3,417 പേർക്ക് ബാധിച്ച രോഗത്തെയാണ് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിവേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന കുരങ്ങ് പനിയെ തടഞ്ഞുനിർത്താൻ സാധിക്കുന്നില്ലെന്നും വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് പ്രസ്താവനയിൽ പറയുന്നു.

കുരങ്ങ് പനി മൂലമുണ്ടാകുന്ന മരണനിരക്ക് സ്മോൾപോക്സിനേക്കാളും കുറവാണെങ്കിലും ഇതിന്റെ വ്യാപനം തടയാൻ ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് ഏജൻസി നിർദേശിക്കുന്നു. പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിലൂടെ കുരങ്ങ് പനിയുടെ  വ്യാപനം തടയാൻ നിരവധി രാജ്യങ്ങളിൽ ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി.

കുരങ്ങ് പനിയെ മഹാമാരിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന് ഇനിയും ന്യായീകരണമില്ല. ഇപ്പോഴാണ് പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണം. അല്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ​വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് സഹസ്ഥാപകൻ യാനീർ ബാർ യാം പറഞ്ഞു. 

 

 

English Summary : World Health Network declares Monkeypox a pandemic