ACS Technology

News

'അഫ്ഗാനിലെ മനുഷ്യർ ദുരന്തത്തിന്റെ വക്കിലാണ്, അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ ആരംഭിക്കണം'; യുഎൻ തലവൻ

Latest

അഫ്ഗാൻ പിടിച്ചെടുത്ത താലിബാനുമായി ചർച്ച വേണമെന്ന് യുഎൻ തലവൻ അന്റോണിയോ ഗുട്ടറസ്. അഫ്ഗാൻ ജനതയോട് ലോകം അനുകമ്പ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.  അഫ്ഗാനിലെ മനുഷ്യർ വലിയ ദുരന്തത്തിന്റെ വക്കിലാണ്. വിശപ്പുകാരണം ആയിരങ്ങൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ ആരംഭിക്കണം. 

ഫലം അനുകൂലമാകുമെന്ന് ഒരു ഉറപ്പും ഇല്ല. എങ്കിലും ചർച്ചകൾ നടക്കണം. അഫ്ഗാനിസ്ഥാൻ ആഗോള ഭീകരതയുടെ താവളം ആയിമാറാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 

അതേസമയം, അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതിൽ ബ്രിക്‌സ് ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ബ്രിക്‌സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുചിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൺസണാരോ എന്നിവർ പങ്കെടുത്തു. 

ഐഎസ് വീണ്ടും സജീവമാകുന്നതിൽ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. 
എന്നാൽ അമേരിക്ക പിന്മാറിയ രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വ്‌ളാഡിമിർ പുചിൻ കുറ്റപ്പെടുത്തി.  സ്ഥിതി ചർച്ച ചെയ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്‌ളിങ്കൻ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനകൾക്ക് കിട്ടുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചു. 

English Summary : world must show compassion to the afghan people negotiations with the taliban must begin says antonio guterres



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter