ACS Technology

News

വേൾഡ് ട്രെഡ് സെന്റർ തകർന്നിട്ട് രണ്ട് പതിറ്റാണ്ട്; ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ചിത്രങ്ങൾ 

Editors Pick

ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രെഡ് സെന്റർ തകർന്ന് വീണിട്ട് നാളെ രണ്ട് പതിറ്റാണ്ട്. 2001 സെപ്തംബർ 11 നാണ് വേൾഡ് ട്രെഡ് സെന്ററിന് നേരെ ഭീകരാക്രമണം നടന്നത്. യാത്രാവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 3,000 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. വേൾഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും വിമാനങ്ങൾ ഇടിച്ചുകയറ്റിയാണ് അൽ-ഖ്വയ്ദ ഭീകരർ ആക്രമണങ്ങൾ നടത്തിയത്.

നാല് ദീർഘദൂര യാത്രാവിമാനങ്ങളാണ് ഭീകരർ ആക്രമണത്തിനുപയോഗിച്ചത്. ആദ്യ വിമാനം ട്രേഡ് സെന്ററിന്റെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന്, പിന്നാലെ രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളിൽ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചു. അപ്പോൾ സമയം 9.03. 9.37ന് മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം യാത്രക്കാരുമായി പെൻസിൽവാനിയക്ക് സമീപം തകർന്നു വീഴുകയായിരുന്നു.

20ലേറെ ഭീകരരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നാലുവിമാനങ്ങളിൽ ഉണ്ടായിരുന്നവരിൽ ആരും രക്ഷപ്പെട്ടില്ല. ജീവൻ രക്ഷിക്കാനായി കെട്ടിടങ്ങളിൽ നിന്നു ചാടിയപ്പോഴാണ് 200ലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 411 രക്ഷാപ്രവർത്തകരും സംഭവത്തിൽ മരിച്ചു. ഇരട്ടഗോപുരങ്ങൾ തകർന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇപ്പോൾ ആക്രമണത്തിൽ മരിച്ചവരുടെ ഓർമ്മകൾ പേറുന്ന മ്യൂസിയമാണ്.

ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ചിത്രങ്ങൾ കാണാം

ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിൽ നിന്ന് തീയും പുകയും ഉയരുന്നു


പെന്റഗണിലെ ഒരു കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നു

വേൾഡ് ട്രേഡ് സെന്ററിന് സമീപത്ത് നിന്നും ആളുകൾ ഓടി രക്ഷപ്പെടുന്നു 

ഇരട്ട ഗോപുരങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ന്യൂയോർക്കിൽ പുക പടരുന്നു

വേൾഡ് ട്രേഡ് സെന്ററിന്റെ ഒരു ടവറിൽ നിന്ന് പുക ഉയരുന്നു, രണ്ടാമത്തെ ടവർ പൊട്ടിത്തെറിക്കുന്നു

വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ കെട്ടിടത്തിൽ നിന്നും ഒരാൾ താഴേക്ക് വീഴുന്നു

വേൾഡ് ട്രേഡ് സെന്ററിലെ അപകടം കണ്ടവർ

വാഷിംഗ്ടണിലെ പെന്റഗണിന് പുറത്ത് വൈദ്യ സഹായം നൽകവെ ഒരു പെന്റഗൺ ജീവനക്കാരിയെ സായുധ ഉദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്നു

വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നതിനെ തുടർന്ന് ആളുകൾ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിലൂടെ മാൻഹട്ടനിൽ നിന്ന് ബ്രൂക്ലിനിലേക്ക് നടക്കുന്നു

വേൾഡ് ട്രേഡ് സെന്ററിൽ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളിൽ, ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു അമേരിക്കൻ എയർലൈൻസ് വിമാനം പറന്നുയർന്ന് യുഎസ് സ്റ്റേറ്റ് ഡിഫന്റ് ഓഫ് ഡിഫൻസ് സ്ഥിതിചെയ്യുന്ന പെന്റഗണിന്റെ പടിഞ്ഞാറൻ ഭാഗത്ത് പതിച്ചു

 

9/11 ട്രിബ്യൂട്ട് മ്യൂസിയം സന്ദർശിക്കുന്ന കുട്ടി

അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാൾ, അപകടത്തിൽ മരണമടഞ്ഞവരുടെ ചിത്രങ്ങൾ നോക്കുന്നു, 9/11 ട്രിബ്യൂട്ട് മ്യൂസിയത്തിൽ നിന്നുളള കാഴ്ച
 

English Summary : 9/11 attack rare photos



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter