
കംബോഡിയയിലെ കോ പ്രെയ ദ്വീപിൽ മെകോംഗ് നദിയിൽ നിന്ന് പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ. .300 കിലോഗ്രാം ഭാരവും 13 അടി നീളവുമുള്ള ഭീമൻ തിരണ്ടി മത്സ്യത്തെ ഗ്രാമീണരാണ് വലയിലാക്കിയത്. 'ക്രിസ്റ്റൻഡ് ബോറാമി' എന്ന് പ്രദേശികമായി അറിയപ്പെടുന്ന ഈ ഭീമനെ പിടികൂടിയ മത്സ്യത്തൊഴിലാളികൾ ഗവേഷകരെ വിവരമറിയിക്കുകയും പരിശോധനയിൽ ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു.
പിടികൂടിയ മത്സ്യത്തെ പിന്നീട് ടാഗ് ഘടിപ്പിച്ച ശേഷം ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തിരികെവിട്ടു. കഴിഞ്ഞ ആഴ്ച വടക്കൻ കംമ്പോഡിയയിലെ ഖോ പ്രീഹ് ദ്വീപിനു സമീപത്തു നിന്ന് 293 കിലോ ഭാരം വരുന്ന ബൊരാമി മത്സ്യത്തെ ലഭിച്ചിരുന്നു. നദിയിലെ ജൈവവ്യവസ്ഥ ആരോഗ്യകരമാമെന്നതിനു തെളിവാണ് ഈ അപൂർവ തിരണ്ടി മത്സ്യത്തിന്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകനായ സെബ് ഹോഗൻ വിശദീകരിച്ചു. ലോകത്തിൽ ഏറ്റവുമധികം മത്സ്യസമ്പത്തുള്ള മൂന്നാമത്തെ നദിയാണ് മെക്കോങ്.
This month, a whopping 300kg stingray was caught in the Mekong river in Cambodia, making it the largest freshwater fish ever documented!
— Weird Animals (@Weird_AnimaIs) June 20, 2022
The mighty stingray was tagged by scientists and then released back into the river shortly after.
(Photos Wonders of the Mekong) pic.twitter.com/gqae5uRM6w
English Summary : worlds largest freshwater fish caught in cambodias mekong river
Tags : freshwater fish cambodia mekong river