അറബിക് കുത്തിനൊപ്പം ചുവട് വെച്ച് ബോബി ചെമ്മണ്ണൂർ; വിഡിയോ 

  1. Home
  2. Music

അറബിക് കുത്തിനൊപ്പം ചുവട് വെച്ച് ബോബി ചെമ്മണ്ണൂർ; വിഡിയോ 

അറബിക് കുത്തിനൊപ്പം ചുവട് വെച്ച് ബോബി ചെമ്മണ്ണൂർ; വിഡിയോ 


Entertainment

പുതിയ നൃത്തവിഡിയോയുമായി ബോബി ചെമ്മണ്ണൂർ. വിജയ് ചിത്രം ബീസ്റ്റിലെ വൈറൽ ഗാനം 'അറബിക് കുത്തി'നൊപ്പമാണ് ആരാധകരുടെ പ്രിയ 'ബോചെ' എത്തിയത്. 'ഇതും ഒരു ഡാൻസ് ആണ്' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു. 

ബോബി ചെമ്മണ്ണൂരിന്റെ നൃത്ത പ്രകടനവും സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 'ബോചെ പൊളിച്ചു' എന്നാണ് വിഡിയോ കണ്ട ആരാധകരുടെ പ്രതികരണങ്ങൾ. മുൻപും ബോബി ചെമ്മണ്ണൂരിന്റെ റീൽ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ 'ഓണക്കാലം ഓമനക്കാലം' എന്ന സംഗീത വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

English Summary : boby chemmanur dancing with arabic kuthu video goes viral