ചില വസ്തുകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ല; അറിയാം

  1. Home
  2. Lifestyle

ചില വസ്തുകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ല; അറിയാം

ചില വസ്തുകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ല; അറിയാം


Lifestyle

സൗന്ദര്യം വർധിപ്പിക്കാൻ പല ക്രീമുകളും വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. ഒപ്പം പ്രകൃതിദത്ത രീതികൾ പിന്തുടരുന്നവരുമുണ്ട്. അടുക്കളയിൽ സാധാരണയായി ലഭ്യമായിട്ടുള്ള എല്ലാ പച്ചക്കറികളും പഴവർഗങ്ങളും ചർമത്തിനു നല്ലതാണെന്ന ധാരണ പൊതുവേ പലർക്കുമുണ്ട്. എന്നാൽ പ്രകൃതിദത്തമെന്നു നമ്മൾ വിശ്വസിക്കുന്ന ചില വസ്തുകൾ ഒരു കാരണവശാലും മുഖത്തു പുരട്ടാൻ പാടില്ല. 

മുട്ട 
പച്ചമുട്ട മുഖത്തു തേച്ചുപിടിപ്പിച്ചാൽ ചർമം തൂങ്ങുന്നത് തടയാൻ കഴിയുമെന്ന് പറയുന്നു. എന്നാൽ പച്ചമുട്ടയിൽ സാൽമോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് പുരട്ടിയാൽ നിങ്ങളറിയാതെ ഇതിന്റെ അംശങ്ങൾ വയറ്റിൽ എത്തുക വഴി ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. 

നാരങ്ങാനീര് 
സിട്രിക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങാനീര് ചർമത്തിനു നല്ലതാണെന്നു കരുതിയാൽ തെറ്റി. ചർമത്തിലെ കറുത്തപാടുകൾ നീക്കാൻ ഇത് നല്ലതാണ് എന്നൊരു വിശ്വാസമുണ്ട്. എന്നാൽ ഈ ആസിഡ് അംശം നിങ്ങളുടെ ചർമത്തിന്റെ സുരക്ഷിത കവചത്തെ നശിപ്പിച്ച് ചർമത്തിൽ പൊള്ളലുണ്ടാക്കുകയാണ് ചെയ്യുന്നത്.

ആൽക്കഹോൾ 
എണ്ണമയമുള്ള ചർമ്മക്കാർ ആൽക്കഹോൾ ഉപയോഗിച്ചാൽ നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതിൽപ്പരമൊരു മണ്ടത്തരമില്ല. ആൽക്കഹോൾ ചർമത്തിനു ദോഷകരമാണെന്നു മാത്രമല്ല, ചർമത്തിന്റെ പോഷകങ്ങൾ കവർന്നെടുക്കുകയും നൈസർഗിക ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും. 

മയോണൈസ്
ചർമത്തിന്റെ മൃദുത്വം നിലനിർത്താൻ മയോണൈസ് പുരട്ടുന്നവർ ചർമസൗന്ദര്യം മറന്നേക്കൂ. മയോണൈസിലെ ഘടകങ്ങൾ ചർമത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും മുഖത്ത് കറുത്തപാടുകളും മുഖക്കുരുവും ഉണ്ടാക്കുകയും ചെയ്യും.

ബേക്കിങ് സോഡ 
മൂക്കിൻ തുമ്പത്തെ കറുപ്പ് അഥവാ കാരയകറ്റാൻ ബേക്കിങ് സോഡ നല്ലതാണെന്നു പറയുന്നവരുണ്ട്. പക്ഷേ, ഇത് ചർമത്തിലെ പിഎച്ച് കണ്ടന്റ് കുറയ്ക്കുകയും ഹാനികരമാക്കുകയും ചെയ്യും.

കറുവപ്പട്ട 
കറുവപ്പട്ട അരച്ച് മുഖത്തിടുന്നത് ഒട്ടും നല്ലതല്ല. ഇത് പുരട്ടിയാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. കൂടാതെ പിഎച്ച് കണ്ടന്റ് കുറച്ച് ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ഇല്ലാതാക്കും.

English Summary : dont use these things for beauty tips