റിമൂവർ ഇല്ലാതെയും നെയിൽ പോളിഷ് കളയാം; ഇതാ ചില എളുപ്പ വഴികൾ 

  1. Home
  2. Fashion & Beauty

റിമൂവർ ഇല്ലാതെയും നെയിൽ പോളിഷ് കളയാം; ഇതാ ചില എളുപ്പ വഴികൾ 

റിമൂവർ ഇല്ലാതെയും നെയിൽ പോളിഷ് കളയാം; ഇതാ ചില എളുപ്പ വഴികൾ 


Lifestyle

ഇടയ്ക്കിടെ നെയിൽ പോളിഷ് മാറ്റണമെന്ന് തോന്നാറുണ്ടോ? അപ്പോൾ റിമൂവർ തീർന്നു പോയാൽ ഇനി അതോർത്ത് വിഷമിക്കേണ്ട. റിമൂവർ ഇല്ലെങ്കിലും ഇനി നെയിൽ പോളിഷ് കളയാം. റിമൂവറിന് പകരം മറ്റ് ചില വസ്തുക്കൾ ഉപയോഗിച്ചും നെയിൽ പോളിഷ് നീക്കം ചെയ്യാം. റിമൂവർ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്കും ഇവ പരീക്ഷിക്കാവുന്നതാണ്. 

ടൂത്ത് പേസ്റ്റ് 
പല്ല് തേക്കുന്നതിന് മാത്രമല്ല, ടൂത്ത് പേസ്റ്റിന് മറ്റ് നിരവധി ഉപയോഗങ്ങളുണ്ട്, അതിലൊന്നാണ് നെയിൽ പോളിഷ് നീക്കം ചെയ്യുന്നത്. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിൽ അൽപം ടൂത്ത് പേസ്റ്റ് ഉരച്ചാൽ മതിയാകും.

ഹാൻഡ് സാനിറ്റൈസർ 
കൊറോണ വന്നതോടെ എല്ലാവരുടെയും കയ്യിൽ ഹാൻഡ് സാനിറ്റൈസർ ഉണ്ട്. ഇതിൽനിന്നും അൽപം ഒരു പഞ്ഞിയിൽ പുരട്ടി നഖത്തിൽ തടവുക. നെയിൽ പോളിഷിന്റെ നിറം നഷ്ടപ്പെടുന്നത് ഇത് തുടരുക.

പെർഫ്യൂം

പെർഫ്യൂമും കുറച്ച് ടിഷ്യൂ പേപ്പറിൽ പുരട്ടി നഖത്തിൽ തടവുക. പെട്ടെന്ന് തന്നെ നെയിൽ പോളിഷ് നീക്കം ചെയ്യാൻ സാധിക്കും. 

English Summary : how to remove nail polish without using remover