താടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ?; പരിഹാരമുണ്ട്

  1. Home
  2. Fashion & Beauty

താടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ?; പരിഹാരമുണ്ട്

താടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ?; പരിഹാരമുണ്ട്


Lifestyle

താടി നീട്ടിവളർത്തുന്നവരിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചൊറിച്ചിൽ. വരണ്ട ചർമം, മുഖക്കുരു, വൃത്തിക്കുറവ് തുടങ്ങിയവാണ് ചൊറിച്ചിലിനുള്ള പ്രധാനകാരണം.

വൃത്തി പ്രധാനം
ഇടയ്ക്കിടയ്ക്ക് മുഖം കഴുകുമ്പോൾ താടികൂടി നന്നായി കഴുകണം. ഇത് ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. സാവധാനം മൃദുവായി സ്പർശിച്ചുവേണം മുഖം കഴിക്കാൻ.

കണ്ടീഷണർ വേണം
വെറുതേ വെള്ളം ഒഴിച്ചു കഴുകിയിട്ട് കാര്യമല്ല. എണ്ണ ഉപയോഗിച്ച് കണ്ടീഷൻ ചെയ്ത് വേണം താടി കഴുകാൻ. ഇങ്ങനെ പതിവായി ചെയ്യുന്നത് താടി രോമം ആരോഗ്യത്തോടെ ഇരിക്കുമെന്നതിനു പുറമെ വളർച്ചയും മെച്ചപ്പെടും.

നന്നായി വളരട്ടെ
താടി നീട്ടി വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇടയ്ക്ക് അത് വെട്ടിക്കളയരുത്. ഫോളിക്കളിൾനിന്നും പുറത്തേക്ക് നീണ്ടുവരാൻ രോമങ്ങളെ അനുവദിക്കണം. ഇത് ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ഫോളിക്കിൾ നശിക്കുന്നത് തടയുകയും ചെയ്യും.

ചൊറിച്ചിൽ കുറയുന്നില്ലെങ്കിൽ ചികിത്സ
താടിയിലെ ചൊറിച്ചിലിന് ചിലപ്പോൾ പൊടിക്കൈകളൊന്നും ഫലവത്തായെന്ന് വരില്ല. അതിനാൽ ചിലപ്പോൾ ഡോക്ടറുടെ സഹായം ആവശ്യമായി വന്നേക്കാം. ചിലപ്പോൾ മരുന്നുകൾ പുറമെ പുരട്ടുന്നതിനു പുറമെ കഴിക്കേണ്ടിയും വന്നേക്കാം.

English Summary : itching due to beard hair try these ways