നൃത്തത്തിൽ ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളിയായ ട്രാൻസ്ജൻഡർ

  1. Home
  2. Art & Culture

നൃത്തത്തിൽ ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളിയായ ട്രാൻസ്ജൻഡർ

നൃത്തത്തിൽ ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളിയായ ട്രാൻസ്ജൻഡർ


Entertainment

നൃത്തത്തിൽ ദേശീയ പുരസ്‌കാര നേട്ടവുമായി മലയാളിയായ ട്രാൻസ്ജൻഡർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥിനിയായ സഞ്ജനാ ചന്ദ്രനാണ് ഓൾ ഇന്ത്യ ഡാൻസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച നൃത്ത മത്സരത്തിൽ ജേതാവായത്.

ഭരത നാട്യത്തിലാണ് സഞ്ജന ചന്ദ്രൻ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഓൾ ഇന്ത്യ ഡാൻസേഴ്‌സ് അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ നട് വാർ ഗുരു ഗോപീകൃഷ്ണ ദേശീയ അവാർഡാണ് സഞ്ജന കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ഒരു ട്രാൻസ് ജൻഡർ ദേശീയ പുരസ്‌കാരം നേടുന്നത് ഇതാദ്യമാണ്. ഛത്തീസ്ഗഡിൽ വെച്ചായിരുന്നു മത്സരങ്ങൾ.16 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തിൽ കൂടുതൽ പഠനം നടത്താനാണ് സഞ്ചനയുടെ തീരുമാനം.

English Summary : malayalee transgender dancer wins national award