ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

  1. Home
  2. Sports

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു


Sports

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ഇന്ത്യൻ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്.

രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി കൂടിയാണ്. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.  1999ൽ തൻറെ 16-ാം വയസിൽ ഏകദിന അരങ്ങേറ്റത്തിൽ പുറത്താകാതെ 114* റൺസ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റിൽ 12 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമായി 699 റൺസാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തിൽ 232 മത്സരങ്ങളിൽ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റൺസ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യിൽ 89 മത്സരങ്ങളിൽ 17 അർധശതകങ്ങളോടെ 2364 റൺസും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2017 ലോകകപ്പിൽ ഫൈനലിലെത്തിയിരുന്നു. 

English Summary : mithali raj retires from international cricket