ACS Technology

News

പുട്ട് ഐസ്‌ക്രീം; എളുപ്പത്തിൽ വീട്ടിലൊരുക്കാം

Lifestyle

എളുപ്പത്തിൽ വീട്ടിലൊരുക്കാം രുചികരമായ ഐസ്‌ക്രീം.

ചേരുവകൾ
വാനില ഐസ്‌ക്രീം - 2 സ്‌കൂപ്പ്
ചോക്ലേറ്റ് ഐസ്‌ക്രീം - 2 സ്‌കൂപ്പ്
ബട്ടർസ്‌കോച് ഐസ്‌ക്രീം - 2 സ്‌കൂപ്പ്
പിസ്ത ഐസ്‌ക്രീം - 2 സ്‌കൂപ്പ്
സ്‌ട്രോബെറി ഐസ്‌ക്രീം - 2 സ്‌കൂപ്പ്
കോൺഫ്‌ലക്‌സ് 
കശുവണ്ടി, ബദാം, ചെറി, പിസ്ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി - ചെറുതായി അരിഞ്ഞത്

തയാറാക്കുന്ന വിധം
പുട്ടുകുറ്റിയും ചില്ലും അര മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഒരു ബൗളിലേക്കു കോൺഫ്‌ലക്‌സ്, ചെറുതായി മുറിച്ചെടുത്ത കശുവണ്ടി, ബദാം, ചെറി,പിസ്ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി എന്നിവ ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

ശേഷം പുട്ടുകുറ്റിയിലെ ചില്ല് അലൂമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞു പുട്ടുകുറ്റിയിൽ ഇടുക. ഇനി പുട്ടുകുറ്റിയിൽ ആദ്യം കോൺഫ്‌ലക്‌സ് മിക്‌സ് ഇടാം. ശേഷം സ്‌ട്രോബെറി ഐസ് ക്രീം, മുകളിലായി വീണ്ടും കോൺഫ്‌ലേക്‌സ് മിക്‌സ് ഇടാം.

ശേഷം പിസ്ത ഐസ് ക്രീം ഇട്ടു നിരത്തി കൊടുക്കണം വീണ്ടും കോൺഫ്‌ലേക്‌സ് മിക്‌സ് കുറച്ചിടുക. ഇനി ചോക്ലേറ്റ് ഐസ് ക്രീം ഇട്ടുകൊടുത്തു നിരത്തുക. വീണ്ടും  കോൺഫ്‌ലേക്‌സ് മിക്‌സ്, ശേഷം ബട്ടർസ്‌കോച് ഐസ് ക്രീം ഇട്ടശേഷം ഒന്ന് നിരത്തുക.

ഇതിലേക്കു കോൺഫ്‌ളക്‌സ് മിക്‌സ് ഇടുക. ശേഷം വാനില ഐസ്‌ക്രീം ഇടുക. ഐസ് ക്രീം നിരത്തിയ ശേഷം കോൺഫ്‌ലക്‌സ് മിക്‌സ് ഇടുക. ഇനി പുട്ടുകുറ്റി അടച്ചു 5 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 5 മണിക്കൂറിനു ശേഷം ഒരു പരന്ന പാത്രത്തിൽ ബാക്കിയുള്ള കോൺഫ്‌ലക്‌സ് മിക്‌സ് ഇടുക. ഇതിനു മുകളിലേക്കു ഫ്രീസറിൽ നിന്നും എടുത്ത പുട്ടുകുറ്റിയിൽ നിന്നും പുട്ട് ഐസ് ക്രീം ഇട്ടു കൊടുക്കാം. പുട്ട് ഐസ് ക്രീം റെഡി. (കടപ്പാട്; ബിൻസി ലെനിൻ)

English Summary : puttu ice cream recipeRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter